മഹല്ല് ഭരണം ഡിജിറ്റൽ ആക്കൂ
അവലോകനം
ആധുനിക സംവിധാനങ്ങളെല്ലാം സോഫ്റ്റ്‌വെയർ വത്കരിക്കപ്പെടുമ്പോൾ മഹല്ല് സംവിധാനങ്ങളും നൂതനമാക്കുക എന്ന ആശയമാണ് aimahal-ന്റെ പിറവിക്ക് പിന്നിൽ. മഹല്ല് ശാക്തീകരണം സുഗമവും ഫലപ്രദവുമായ രീതിയിൽ നിർവ്വഹിക്കൻ ഈ സോഫ്റ്റ്‌വെയർ സഹായകമാവുന്നു. കേവല വിവര ശേഖരണത്തിനപ്പുറം മഹല്ല് ഭരണത്തിന്റെ എല്ലാ മേഖലകളെയും സംഗമിപ്പിക്കുന്ന മൂല്ല്യവും സമ്പൂർണ്ണവുമായ സോഫ്റ്റ്‌വെയറാണ് aimahal.
ദർശനം
ദൗത്യം
സ്ഥാപനങ്ങളുെട സാമ്പത്തിക മേഘല കൃത്യവും വ്യക്തവുമായി അവതരിപ്പിച്ച് ഡാറ്റകൾ ഡിജിറ്റൈലസ് െചയ്ത് സ്ഥാപനങ്ങളുെട ്രപവർത്തനം നൂതനവും ലളിതവുമാക്കുക.
മഹല്ല് പ്രവർത്തനം പൂർണ്ണമായും ഡിജിറ്റലാക്കാം
മഹല്ല് നിവാസികളുടെ സ്ഥിതിവിവര കണക്കുകൾ ശേഖരിക്കുന്നതിനാൽ അതനുസരിച്ച് വിദ്യാഭ്യാസം, തൊഴിൽ, ആരോഗ്യം, പ്രവർത്തന മേഖല തുടങ്ങിയവ കണക്കാക്കാനും അത്പ്രകാരം മഹല്ല് പദ്ധതികൾ ആസൂത്രണം ചെയ്യാനും സാധ്യമാകുന്നു എന്നത് aimahal-നെ വ്യത്യസ്തമാക്കുന്നു. വിവാഹ, മരണ രജിസ്ട്രേഷൻ, വരിസംഖ്യ, വരവ് ചെലവ് കണക്കുകൾ എന്നിവക്ക് പ്രത്യേക ഓപ്ഷനുകൾ സംവിധാനിച്ചിരിക്കുന്നു.
ഫീച്ചറുകളും ആനുകൂല്യങ്ങളും
സവിശേഷതകൾ
മഹല്ലിലെ അംഗങ്ങൾക്ക് ലോഗിൻ കൊടുക്കുക വഴി അവരവരുടെ വിവരങ്ങൾ മൊബൈൽ അപ്ലിക്കേഷൻ വഴി അറിയാൻ കഴിയുന്നു എന്നതാണ് aimahal-ന്റെ മറ്റൊരു സവിശേഷത
- ഹൗസ് രജിസ്ട്രേഷൻ
- അംഗ രജിസ്ട്രേഷൻ
- സ്ഥാപന രജിസ്ട്രേഷൻ
- സ്റ്റാഫ് രജിസ്ട്രേഷൻ
- കമ്മിറ്റി രജിസ്ട്രേഷൻ
- ജനന രജിസ്ട്രേഷൻ
- വിവാഹ രജിസ്ട്രേഷൻ
- വിവാഹമോചന രജിസ്ട്രേഷൻ
- മരണ രജിസ്ട്രേഷൻ
- ഖബർ രജിസ്ട്രേഷൻ
ഓൺലൈൻ സാധ്യതകളിലൂടെ മഹല്ല് ഭരണം സുഗമമാക്കാം
മഹല്ലുകളുടെ പ്രവർത്തനങ്ങളെ ശാക്തീകരിക്കുക എന്ന മഹത്തായ ദൗത്യം ലക്ഷ്യമിട്ടാണ് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റി അതിനൂതന സാധ്യതകളെ ഉപയോഗപ്പെടുത്തി AI MAHAL സോഫ്റ്റ്വെയർ അവതരിപ്പിക്കുന്നത്. കുറഞ്ഞ സമയത്തിൽ സുഗമവും ഫലപ്രദവുമായ രീതിയിൽ മഹല്ലിലെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ ഈ പദ്ധതി ഉപകരിക്കും.